മേപ്പാടി: വയനാട് മേപ്പാടിയിൽ ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ. മേപ്പാടി സ്വദേശി നാസിക്ക്, കോട്ടത്തറ സ്വദേശി മണി എന്നിവരാണ് അറസ്റ്റിലായത്.

മേപ്പാടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്. വാഹന പരിശോധനക്കിടെ പ്രതി നാസിക്ക് പൊലീസിന് നേരെ കുരുമുളക് സ്‌പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.