തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാർമസി കോഴ്‌സ് പ്രവേശനത്തിനുള്ള കേരള എൻട്രൻസ് (കീം) കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയായി നടത്തും. അടുത്ത വർഷം (2023-24)മുതൽ ഇത് പ്രാബല്ല്യത്തിൽ വരും. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പ്രവേശന പരീക്ഷ കമീഷണർ സമർപ്പിച്ച ശുപാർശ വിശദമായ പരിഗശാധിച്ച ശേഷമാണ് സർക്കാർ തീരുമാനം.