കൊച്ചി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബുധനാഴ്ച രാവിലെ കൊച്ചിയിലേക്ക് കടക്കും. കന്യാകുമാരിയിൽ തുടങ്ങിയ യാത്ര കേരളത്തിലെ തെക്കൻ ജില്ലകൾ പിന്നിട്ടാണ് കൊച്ചിയിലേക്കെത്തുന്നത്. കേരളത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വലിയ ആവേശത്തോടെയാണ് യാത്രയുടെ ഭാഗമാകുന്നത്.

അതിനിടയിലേക്കാണ് നടി അന്ന രാജനും വീഡിയോയുമായി എത്തിയിരിക്കുന്നത്. രാഹുലിന്റെ യാത്രയിലെ മനോഹര ചിത്രങ്ങൾ പങ്കുവച്ചുള്ള നടിയുടെ വീഡിയോയിൽ ഭാരത് ജോഡോ യാത്രക്കൊപ്പം എവരും അണിനിരക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.