ഫറോക്ക്: കോഴിക്കോട് ഹറോക്കിൽ കഞ്ചാവ് വേട്ട. ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നും ആറര കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ തിരുന്നാവായ പട്ടർ നടക്കാവ് സ്വദേശി ചെറുപറമ്പിൽ വീട്ടിൽ സി.പി. ഷിഹാബിനെ പൊലീസ് അറസ്റ്റു ചെയ്തു.

പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലായത്.