തളിപ്പറമ്പ് :തളിപറമ്പ് നഗരപരിസരത്തുള്ള മൂന്ന് വ്യത്യസ്തസ്ഥലങ്ങളിൽ സ്‌കൂട്ടിയിലെത്തി മൂന്ന് സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ച കേസിലെ പ്രതി എർണാകുളത്ത് അറസ്റ്റിൽ. പാനൂർസ്വദേശിയായ ഫാസിലാണ് പിടിയിലായത്. എർണാകുളത്ത് വച്ചാണ് പ്രതി പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു കേസിലാണ് പ്രതി എർണാകുളം പൊലീസ് പിടിയിലായത്.

നിരവധി കേസുകളിൽ പ്രതിയായ ഇയാൾ സ്പെതംബർ 17 നാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 24ന് വൈകുന്നേരമാണ് ഒരുമണിക്കൂറിനുള്ളിൽ മൂന്ന്സ്ത്രീകളുടെ സ്വർണമാലകൾ സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് പിടിച്ചുപറിച്ചത്.24ന് വൈകുന്നേരം നാലരമണിയോടെ വടക്കാഞ്ചേരിയിൽ ശാന്തയുടെ മൂന്നേകാൽ പവന്റെ മാല കവർന്നത് വൈകുന്നേരം അഞ്ചുമണിയോടെ പാലകുളങ്ങരയിൽ ഉമാനാരായാണന്റെ മൂന്നുപവൻ മാലയും 5.20ന് കീഴാറ്റൂരിൽ ജയമാലിനിയുടെ രണ്ടുപവൻ മാലയും കവർന്നു.

ചുവപ്പും വെള്ളയും കലർന്ന നിറമുള്ള സ്‌കൂട്ടിയിൽ വന്നയാളാണ് മാലപൊട്ടിച്ചതെന്ന് സ്ത്രീകൾ അന്ന് പൊലിസിന്മൊഴി നൽകിയിരുന്നു. സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അടുത്ത കാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയ ഇയാൾ വീടുമായി ബന്ധമില്ലാതെ ജീവിക്കുകയാണെന്ന് പൊലിസ് പറഞ്ഞു.