തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻഡിൽ പെരുമഴയത്ത് വിദ്യാർത്ഥികളെ സ്വകാര്യബസിനുള്ളിൽ കയറാൻ അനുവദിക്കാതെ ജീവനക്കാർ തടഞ്ഞുവെന്ന പരാതിയെ കുറിച്ച് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തവിട്ടു. തലശേരിഅസി. പൊലിസ് കമ്മിഷ.ർ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.

കഴിഞ്ഞ ഒക്ടോബർ 25ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന സിഗ്മ ബസിനെതിരെയാണ് പരാതി ഉയർന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് മനുഷ്യാവകാശകമ്മിഷൻ സ്വമേധായ അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ ദിവസം ബാലാവകാശകമ്മിഷൻ ചെയർമാൻ അഡ്വ.കെ.വി മനോജ്കുമാറും സംഭവത്തെ കുറിച്ച് തലശേരി പൊലിസിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു.

വിദ്യാർത്ഥികളെ പെരുമഴയിൽ നിർത്തിയ സംഭവം വൈറലായതിനെ തുടർന്ന് മോട്ടോർവാഹനവകുപ്പ് ഇടപെടുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ബസ് ഉടമയ്ക്ക് പതിനായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇതുകൂടാതെ ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ തിങ്കളാഴ്‌ച്ച രാവിലെ തലശേരി സ്ബ മോട്ടാർ വാഹനവകുപ്പ് ഓഫീസിൽ ഹാജരാകാൻ ജീവനക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹിയറിങിൽ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെയും ക്രൂരതയ്ക്കിരയായ വിദ്യാർത്ഥികളുടെയും വിശദീകരണം തേടും.