ആലപ്പുഴ: അയൽവീട്ടിലെ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്‌സോ കേസിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും 30,000 - രൂപ പിഴയും. പിഴ ഒടുക്കാഞ്ഞാൽ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. സൈക്കിളിൽ പോകുമ്പോൾ മഴ പെയ്തതിനെ തുടർന്ന് വീട്ടിൽ കയറി നിന്ന 13 വയസുകാരൻ പ്രതി ലൈംഗിക അതിക്രമത്തിന് വിധേയനാക്കിയത്.

നെടുമുടി പഞ്ചായത്തിൽ വൈശ്യംഭാഗം പ്രക്കാട്ട് പറമ്പിൽ സോണിച്ചൻ എന്ന സോണി (46 ) യെയാണ് നെടുമുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആലപ്പുഴ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജ് ആഷ് കെ ബാൽ ശിക്ഷിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി. പിഴത്തുകയിൽ 25,000/ രൂപ കുട്ടിക്കു നൽകാൻ നിർദ്ദേശമുണ്ട്. നഷ്ടപരിഹാരത്തുക യുക്തമായതു നിശ്ചയിക്കാൻ ജില്ലാ ലീഗൽ സർവ്വിസ് അഥോറിറ്റിയെ ചുമതലപ്പെടുത്തി.