ചെന്നൈ: നരബലി നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് തിരുവണ്ണാമലയിലെ വീട്ടിലേക്ക് തമിഴ്‌നാട് പൊലീസ് പാഞ്ഞെത്തി. പൊലീസും തഹസിൽ ദാർ അടക്കമുള്ള ഉദ്യോഗസ്ഥരും വീട്ടുമുറ്റത്തെത്തിയതോടെ പൂജ തടഞ്ഞാൽ സ്വയം ബലി നൽകുമെന്നു വീട്ടുകാർ ഭീഷണിപ്പെടുത്തി.

പൊലീസ് എത്ര വിളിച്ചിട്ടും വാതിൽ തുറക്കാനോ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കാനോ വീട്ടുകാർ തയ്യാറായില്ല. ഒടുവിൽ മണ്ണുമാന്തി കൊണ്ടു വാതിൽ തകർത്ത് പൊലീസ് സംഘം അഞ്ച് കുടുംബാംഗങ്ങളെയും മന്ത്രവാദിയെയും അറസ്റ്റ് ചെയ്തു. അകത്തുകയറിയ തഹസിൽദാരെയും പൊലീസുകാരെയും മന്ത്രവാദി കടിച്ചുപരുക്കേൽപ്പിച്ചു.