തലശേരി: തലശേരി - അഞ്ചരക്കണ്ടി റുട്ടിലെ ഇല്ലിക്കുന്നിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇരുപതോളം പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെ അഞ്ചരകണ്ടിയിൽ നിന്നും തലശേരി ഭാഗത്തേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് ചെരിഞ്ഞത് അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇരുപതോളം യാത്രക്കാർക്ക് പരുക്കേറ്റു ഇവരെ തലശേരി സഹകരണ ആശുപത്രി ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപിച്ചു. തലശേരിയിൽ നിന്നും പൊലിസും ഫയർഫോഴ്‌സും നാട്ടുകാരോടൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അപകടത്തെ തുടർന്ന് തലശേരി - അഞ്ചരകണ്ടി റുട്ടിൽ ഗതാഗതം ഒരു മണിക്കൂറോളം മുടങ്ങി.