തലശേരി: തലശേരി രണ്ടാം ഗെയിറ്റിന് സമീപം നിയന്ത്രണം വിട്ടമിനി ലോറി മറിഞ്ഞ് അപകടം. എളനാട് പാൽ കമ്പനിയുടെ മിനിലോറിയാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞെത്തിയ തലശേരി ടൗൺ പൊലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ ഡ്രൈവറെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് രണ്ടാംഗേറ്റുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. ഫയർഫോഴ്സെത്തിയാണ് ലോറി റോഡിൽ നിന്നും നീക്കം ചെയ്തത്.