കോഴിക്കോട്: പൊലീസ് അസോസിയേഷൻ പരിപാടിയിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ. ജനങ്ങളുടെമേൽ കുതിരകയറാനുള്ളതല്ല പൊലീസിന്റെ തലയിലെ തൊപ്പിയെന്ന് ഷംസീർ പറഞ്ഞു.

പത്തുശതമാനത്തിന്റെ തെറ്റ് കാരണം മുഴുവൻ സേനയും ചീത്തകേൾക്കേണ്ടിവരുന്നു. പൊതുപ്രവർത്തകരെപോലെ ഉത്തരവാദിത്തം പൊലീസിനുമുണ്ട്.

കൂട്ടത്തിലുള്ളവർ തെറ്റുചെയ്താൽ പൊലീസ് സംരക്ഷിക്കേണ്ടതില്ല. ജനങ്ങളോടുള്ള സേനയുടെ പെരുമാറ്റത്തിൽ മാറ്റംവരണമെന്നും എ.എൻ.ഷംസീർ പറഞ്ഞു. പൊലീസ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.