കോഴിക്കോട്: പോക്‌സോ കേസിൽ ഒളിവിലായിരുന്ന സ്‌കൂൾ അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. അബ്ദുൾ നാസറിനെയാണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് പോക്സോ കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത്.

വിദ്യാർത്ഥികളോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. സ്‌കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. കഴിഞ്ഞമാസമാണ് ഇയാൾക്കെതിരെ എലത്തൂർ പൊലീസ് കേസ് എടുത്തത്.

പരാതിയെ തുടർന്ന് ഇയാളെ സ്‌കൂളിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന അബ്ദുൾ നാസറിനെ ഇന്ന് രാവിലെയാണ് കസ്റ്റഡിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.