പാലക്കാട്: ലോകകപ്പ് ആവേശത്തിനിടെ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് നാല് പേർക്ക് പരിക്ക്. പാലക്കാട് മേലാമുറിയിലാണ് അപകടം.

കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതി ലൈനിലിൽ നിന്ന് നേരിട്ട് ഷോക്കടിക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാൾ ഐസിയുവിലാണ്. നാല് പേരുടേയും ആരോഗ്യ നില തൃപ്തികരമാണ്.