മകൻ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു; വിവരമറിഞ്ഞ മാതാവ് കുഴഞ്ഞു വീണ് മരിച്ചു: നാടിനെ കണ്ണീരണിയിച്ച് അനീഷ് ബാബുവിന്റേയും മാതാവിന്റേയും വിയോഗം
- Share
- Tweet
- Telegram
- LinkedIniiiii
ഒറ്റപ്പാലം: മകൻ പാറമടയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. വിവരമറിഞ്ഞ മാതാവ് കുഴഞ്ഞു വീണ് മരിച്ചു. അമ്പലപ്പാറ തിരുണ്ടിയിലാണ് സംഭവം. തിരുണ്ടി കോടങ്ങാട്ടിൽ അനീഷ് ബാബു (38), മാതാവ് ആമിന(58) എന്നിവരാണു മരിച്ചത്. വീടിനോടു ചേർന്നുള്ള പഴയ ക്വാറിയിലെ വെള്ളക്കെട്ടിലാണ് അനീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടാണിത്.
അനീഷിനെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മകന്റെ മരണവിവരം അറിഞ്ഞ ഉടൻ ആമിന കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ.
Next Story