കണ്ണൂർ: പുതിയതെരു മൂപ്പൻപാറയിൽ കഞ്ചാവ് വേട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തും പാർട്ടിയും കണ്ണൂർ ചിറക്കൽ അംശം ദേശത്ത് മൂപ്പൻപാറ എന്ന സ്ഥലത്ത് വെച്ച് നടത്തിയ പരിശോധനയിൽ 3 കിലോഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്ത് എൻ ഡി പി എസ് കേസ് എടുത്തു. ഒഡീഷ സ്വദേശി പബിറ മാലിക് (19) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കഞ്ചാവ് കടത്തുന്നതായി കണ്ണൂർ ഇഐ & ഐബിക്ക് വിവരം ഉണ്ടായിരുന്നു.

 കണ്ണൂർ, വളപട്ടണം, മന്ന, മയ്യിൽ ഭാഗങ്ങളിൽ കഞ്ചാവ് മൊത്തമായി ചില്ലറ വില്പനക്കാർക്ക് നേരിട്ട് ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിൽ നിന്നും എത്തിച്ച് കൊടുക്കുന്ന കണ്ണികളിൽ പെട്ടയാളാണ് പബിറ മാലിക്. ആഴ്ചകളായി ഇയാളുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചതിന്റെ ഭാഗമായാണ് 3 കിലോഗ്രാം ഉണക്ക കഞ്ചാവുമായി പിടികൂടാൻ സാധിച്ചത്. ഇതിന് മുമ്പും ഇയാൾ കണ്ണൂർ ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചു കൊടുത്തിട്ടുണ്ട്.

കണ്ണൂർ റെയ്ഞ്ചിൽ 61/2022 ആയി U/s 20(b)(ii)B പ്രകാരം രജിസ്റ്റർ ചെയ്ത് പ്രതിയെ കണ്ണുർ JFCM കോടതി Il മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർമാരായ സർവ്വജ്ഞൻ എംപി, പ്രവീൺ എൻ.വി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദിനേശൻ പി.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രജിത് കുമാർ എൻ., സജിത്ത് എം, റോഷി കെ.പി, അനീഷ് ടി, നിഖിൽ പി, എക്‌സൈസ് ഡ്രൈവർ (സീനിയർ ഗ്രേഡ് ) അജിത് സി എന്നിവരും ഉണ്ടായിരുന്നു.