കണ്ണൂർ: ടൗണിൽ വിൽപ്പനക്കായി കൊണ്ടുവന്ന വിദേശ മദ്യം ടൗൺ പൊലീസ് പിടികൂടി. കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് വിൽപ്പനക്ക് കൊണ്ടുവന്ന 180 മില്ലി ലിറ്ററിന്റെ 55 കുപ്പി വിദേശ മദ്യം പിടികൂടിയത്.

ബൈജു കെ ബാലകൃഷ്ണൻ (40) ആണ് പൊലീസ് പിടിയിലായത്. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് സ്വദേശിയാണ് പിടിയിലായ ബൈജു കെ ബാലകൃഷ്ണൻ. സ്ഥിരമായി ഇത്തരത്തിൽ ഇന്ത്യൻ നിർമ്മിത മദ്യം കൊണ്ടുവന്ന ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന വ്യക്തിയാണ് ബൈജു എന്നാണ് ആരോപണം. ഇയാൾക്ക് മദ്യം എങ്ങനെ ലഭിച്ചു എന്ന അന്വേഷണം വരും ദിവസങ്ങളിൽ നടത്തും.