വടകര: അശ്ലീല സന്ദേശമയച്ചെന്ന പ്ലസ്ടു വിദ്യാർത്ഥിനിയുടെ പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. മടപ്പള്ളി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി പൊതുവാടത്തിൽ ബാലകൃഷ്ണനെയാണ് (53) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയുടെ പരാതിയെത്തുടർന്നു പോക്സോ വകുപ്പ് പ്രകാരമാണ് നടപടി. അദ്ധ്യാപകന്റെ വാട്സാപ് സന്ദേശം പുറത്തായിരുന്നു.