എറണാകുളം: കാലടിയിൽ ആത്മഹത്യാ ഭീഷണി മുഴക്കി ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി. കുട്ടമ്പുഴ സ്വദേശി അരുണാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ആത്മഹത്യ ഭീഷണി മുഴക്കി മറ്റൊരു യുവാവും രം?ഗത്തെത്തിയിരുന്നു. കോട്ടയം ജില്ലയിലെ മാന്നാനത്തായിരുന്നു സംഭവം.

പൊലീസുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി മൊബൈൽ ടവറിന്റെ മുകളിൽ കയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. രണ്ടരമണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് മാമലക്കണ്ടം സ്വദേശിയായ യുവാവിനെ ടവറിൽ നിന്നും താഴെയിറക്കാൻ പൊലീസിന് സാധിച്ചത്.