പത്തനംതിട്ട: കോന്നിയിൽ ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കുമ്മണൂർ സ്വദേശി മൻസൂറത്തിനെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. മൻസൂറത്തിന്റെ മകന്റെ ഭാര്യ ഷംനയാണ് മരിച്ചത്. ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച ഷംന ഷംന ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഷംനയുടെ വീട്ടുകാരുടെ പരാതിയിലാണ് മൻസൂറത്തിന്റെ അറസ്റ്റ്. ഭർത്താവിന്റെയും മാതാവിന്റെയും പീഡനത്തെ തുടർന്നാണ് ഷംന ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ പരാതി. കഴിഞ്ഞ മാസം 24 നാണ് ഷംന മരിച്ചത്.