കൊച്ചി: നിയമവിദ്യാർത്ഥികൾ എം.ഡി.എം.എയുമായി പിടിയിലായി. വ്യാഴാഴ്ച ഉച്ചക്ക് 12.45ഓടെ കലൂർ ശാസ്താ ടെമ്പിൾ റോഡിലുള്ള ലോഡ്ജിൽനിന്ന് 14.90 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് പട്ടാമ്പി എടപ്പറമ്പിൽ ശ്രീഹരി (22), മലപ്പുറം പുത്തനത്താണി കളപ്പാട്ടിൽ അജ്മൽ ഷാ (22), പാലക്കാട് പട്ടാമ്പി കക്കാടത്ത് സുഫിയാൻ (21) എന്നിവരാണ് പിടിയിലായത്.

ഇന്റൺഷിപ്പിന്റെ ആവശ്യങ്ങൾക്ക് എറണാകുളത്ത് എത്തിയതാണ് ഇവർ. കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമന് ലഭിച്ച

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ശശിധരന്റെ നിർദേശാനുസരണം എറണാകുളം നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ

സബ് ഇൻസ്‌പെക്ടർ എൻ. ആഷിഖ്, ശ്രീകുമാർ, സി.പി.ഒമാരായ സുനിൽ, വിബിൻ, പ്രവീൺ, ഡബ്ല്യു.സി.പി.ഒ ജയ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.