തൃശൂർ: വടക്കാഞ്ചേരിയിൽ വീണ്ടും പുലിയെ കണ്ടെന്ന നാട്ടുകാർ. ജനപ്രതിനിധികൾ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മുണ്ടത്തിക്കോട് കോടശ്ശേരി മലയിൽ മടത്തുംപടി കരുണാകരെന്റെ വീടിന് സമീപത്താണ് പുലിയെ കണ്ടത്. ഉച്ചക്ക് 2 മാണിയോടെയായിരുന്നു സംഭവം.

വീട്ടുകാരുടെ നിലവിളി കേട്ട് പുലി തൊട്ടടുത്ത തോട്ടത്തിലേക്ക് ഓടി മറയുകയായിരുന്നു. പാടത്തു നിന്ന് കാല്പാടുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഈ മേഖലയിൽ പുലി സാന്നിധ്യമുണ്ടായിരുന്നു.