കൊച്ചി : കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദേശിച്ചു. ഓരോ പ്രവർത്തനങ്ങളും കൃത്യമായി നിരീക്ഷിക്കാൻ തീരുമാനിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ജല അഥോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും നിർദ്ദേശം നൽകി.

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നിർദേശത്തെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിൽ കളമശേരി മെഡിക്കൽ കേളേജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജൻ, മെഡിക്കൽ മെഡിക്കൽ സൂപ്രണ്ട് ഡോ. എം. ഗണേശ് മോഹൻ, കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഇൻ ചാർജ് ഡോ. പി.ജി ബാലഗോപാൽ, വിവിധ വകുപ്പ് മേധാവികൾ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.