തിരുവനന്തപുരം: ക്രമസമാധാന പ്രശ്‌നങ്ങൾ നിലനിൽക്കുന്ന മണിപ്പൂരിൽ നിന്നും മലയാളി വിദ്യാർത്ഥികളേയും മറ്റുള്ളവരേയും സുരക്ഷികതരായി നാട്ടിലെത്തിച്ചു. ഇംഫാലിൽ നിന്നും വിമാനമാർഗം ബംഗലൂരുവിലും തുടർന്ന് ഇവരെ ബസുമാർഗവുമാണ് നാട്ടിലെത്തിച്ചത്. വിമാനചെലവുൾപ്പെടെയുള്ളവ നോർക്ക റൂട്ട്‌സ് വഹിച്ചു.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് തിരിച്ചെത്തിയത്. ഇന്ന് രാത്രിയോടെ 18 പേർ ഇംഫാലിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലും തുടർന്ന് നാട്ടിലുമെത്തും. നോർക്ക റൂട്ട്‌സിന്റെ ആസ്ഥാനത്തിനു പുറമേ ഡൽഹി, ബംഗളൂരു, മുംബൈ, ചെന്നൈ എൻ.ആർ.കെ ഡവലപ്‌മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.