കണ്ണൂർ: വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിപ്പിക്കുന്ന അദ്ധ്യാപകൻ പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ് രക്ഷിതാക്കളുടെ പരാതിയിൽ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്. പത്തും പന്ത്രണ്ടും വയസ്സുള്ള വിദ്യാർത്ഥികളെയാണ് പീഡനത്തിന് ഇരയാക്കിയത്.

നാലു ദിവസം മുൻപാണ് ഇയാൾ മദ്രസയിൽ അദ്ധ്യാപകനായി ചുമതലയേറ്റത്. പരാതി വിവരം അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയെങ്കിലും മൊബൈൽ ഫോൺ ലൊക്കേഷൻ വഴി കോഴിക്കോടുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറത്തും സമാനമായ കേസുണ്ട്.