മലപ്പുറം: തിരൂർ ബസ് സ്റ്റാൻഡിൽ കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടായി പറവണ്ണ സ്വദേശി ആദം ആണ് ദാരുണമായി മരിച്ചത്. കല്ലുകൊണ്ട് തലയ്ക്കടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് വലിയ കല്ലും ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.

രാവിലെ സ്റ്റാൻഡിലെത്തിയ യാത്രക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇയാൾ പതിവായി ബസ് സ്റ്റാൻഡിൽ തന്നെയാണ് രാത്രിയിൽ കിടന്നുറങ്ങാറെന്നും പ്രദേശവാസികൾ പറഞ്ഞു.