റിയാദ്: ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് മക്കയിലെത്തിയ കണ്ണൂർ സ്വദേശിയായ 71കാരൻ മരിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി മക്കയിൽ എത്തിയ കണ്ണൂർ നോർത്ത് മാട്ടൂൽ സ്വദേശി ബയാൻ ചാലിൽ അബ്ദുല്ല ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സ്‌ട്രോക് ബാധിതനായി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഭാര്യ ഖദീജയുമൊത്താണ് അദ്ദേഹം ഹജ്ജിനെത്തിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കും.