കോട്ടയം: തീക്കോയി മാർമല അരുവിയിൽ മലവെള്ളപ്പാച്ചിൽ.  തീക്കോയി മംഗളഗിരി മാർമല അരുവിയിൽ അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നു. പ്രദേശത്ത് എത്തിയ വിനോദസഞ്ചരികളാണ് കരയിലെത്താനാവാതെ കുടുങ്ങിയത്. അരുവിയിൽ പെട്ടെന്ന് ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ഇവർ പാറക്കെട്ടിനു മുകളിൽ നിലയുറപ്പിക്കുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരത്തോടെ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയായിരുന്നു. സ്ഥലത്ത് അ?ഗ്‌നിരക്ഷാസേനയുടേയും സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ?ഗമിക്കുകയാണ്. ഇവരെ വടംകെട്ടി കരയിലെത്തിക്കാനാണ് ശ്രമം.രുകയാണ്.