മഞ്ചേരി: മുട്ടിയറ തോട്ടിൽ കാൽ വഴുതി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ട അത്താണിക്കൽ സ്വദേശിയായ 52കാരൻ മരിച്ചു. അത്താണിക്കൽ പടിഞ്ഞാറേപറമ്പിൽ ആക്കാട്ടുകുണ്ടിൽ വേലായുധനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 -തോടെ ആയിരുന്നു അപകടം.

വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകിവരുന്ന സാമഗ്രികൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി തോടിലേക്ക് വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും മഞ്ചേരി ഫയർ ഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.