കോഴിക്കോട്: കോടഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുലിക്കയത്തിന് സമീപം അടിമണ്ണ് ജംഗ്ഷനിൽ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മഴ കാരണം ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് സംശയം.

കോടഞ്ചേരിയിൽ നിന്നും നെല്ലിപ്പൊയിലിലേക്ക് പോവുകയായിരുന്ന ചെമ്പ്കടവ് സ്വദേശി ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു. റോഡരികിലെ വീടിന്റെ മതിലിൽ ഇടിച്ച കാർ തലകീഴായി മറിഞ്ഞ് വീണ്ടും നേരെ നിന്നു.