കോട്ടയം: കൊഴുവനാൽ - പാലാ റോഡിൽ ബൈക്ക് പിക്കപ്പിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൊഴുവനാൽ അശോക ഭവനിൽ കൃഷ്ണകുമാറിന്റെ (അശോകൻ) മകൻ അശ്വിൻ (21) ആണ് മരിച്ചത്.

കൊഴുവനാൽ-പാലാ റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിന്റെ താഴെവച്ചായിരുന്നു അപകടം. അപകടം നടന്നയുടൻ അതുവഴി വന്ന മർസ്ലീവ മെഡിസിറ്റിയിലെ ഡോക്ടർ ടോമിന്റെ വാഹനത്തിൽ അശ്വിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാർസ്ലീവാ ഹോസ്പിറ്റലിലെത്തന്നെ ജീവനക്കാരനായിരുന്നു അശ്വിൻ. അമ്മ: സ്മിത. സഹോദരി അശ്വതി. സംസ്‌കാരം പിന്നീട് നടക്കും.