കൊച്ചി: ഫോർട്ട് കൊച്ചി മിഡിൽ ബീച്ചിന് സമീപം മത്സ്യബന്ധനബോട്ട് മറിഞ്ഞ് അപകടം. ബോട്ടിലുണ്ടായിരുന്ന നാല് പേരെയും രക്ഷപ്പെടുത്തി.

രാവിലെ ഏഴിനാണ് അപകടം. മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ ചെറിയ ഫൈബർ ബോട്ട് തിരയിൽപ്പെട്ട് മറിയുകയായിരുന്നു.

ബോട്ടിലുണ്ടായിരുന്ന നാല് പേരും ഉടനെ കരയിലേക്ക് നീന്താൻ തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റ് മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും ചേർന്ന് ഇവരെ കരയ്ക്കെത്തിക്കുകയായിരുന്നു.

ഒരാളെ ആശുപത്രിയിൽ പ്രവേശിച്ചു. ആർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം.