ഇടുക്കി: ചെറുതോണി വെൺമണിയിൽ വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. വെൺമണി കുളമ്പള്ളിൽ സിജോയുടെ മകൻ, വെൺമണി സെന്റ് ജോർജ് ഹൈസ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഡിലീഷീ (10)നാണു തെരുവുനായുടെ കടിയേറ്റത്.

ട്യൂഷൻ കഴിഞ്ഞു വരുന്ന വഴി വൈകിട്ട് 5.30നു പോസ്റ്റോഫീസിനടുത്തു വച്ച്‌തെരുവ് നായ ആക്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു