കൊല്ലം: പത്തനാപുരത്ത് കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. ഇളമ്പൽ സ്വദേശി വിനോദ് കുമാർ (45) ആണ് മരിച്ചത്. അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.