രാജാക്കാട്: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പൂപ്പാറക്കു സമീപം മൂലത്തറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനിബസ് താഴ്ചയിലേക്ക് മറിഞ്ഞു അപകടം. തിങ്കളാഴ്ച രാത്രി ഏട്ടരയോടുകൂടിയാണ് ബസ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട് ശിവകാശി സ്വദേശികളായ 17 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

മുന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയശേഷം മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.