കോഴിക്കോട്: ബൈക്ക് കാറുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സൗത്തുകൊടിയത്തൂർ മുറത്ത് മൂലയിൽ പി.പി. അയ്യപ്പന്റെ മകൻ മണിലാൽ (30) ആണ് ബുധനാഴ്ച മരിച്ചത്

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് മണിലാൽ ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിന് സമീപത്തായിരുന്നു സംഭവം. ഖത്തറിൽ പ്രവാസിയായിരുന്ന മണിലാൽ മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. മാതാവ്: ലീല, സഹോദരങ്ങൾ: വിനോദ്, സവിത (കാരശ്ശേരി).