കൊച്ചി: കൊച്ചിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന പരാതിയിൽ പരിക്കേറ്റ കുട്ടിയുടെ മൊഴി എടുത്തു. തൃക്കാക്കര പൊലീസ് ആണ് കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഇതിന് ശേഷം ആരോപണവിധേയരായ കുട്ടികളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടും. കുട്ടികളായതിനാൽ കേസെടുക്കുന്നത് പൊലീസ് പരിഗണിക്കുന്നില്ല.

എന്നാൽ ഇവരുടെ സാമൂഹിക സാഹചര്യം പരിശോധിച്ച് തുടർനടപടികൾക്കായി ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.