തിരുവല്ല: പുളിക്കീഴിൽ ഗർഭിണിയായ 19 വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയിൽ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്‌ഐ വൈക്കത്തില്ലം യൂണിറ്റ് പ്രസിഡന്റ് നെടുമ്പ്രം വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ ശ്യാം കുമാറിനെയാണ് (29) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായർ പുലർച്ചെ മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

ജോലിയുടെ ഭാഗമായി ഭർത്താവ് പുറത്തുപോയിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന ശ്യാംകുമാർ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. യുവതി പരാതി നൽകിയതറിഞ്ഞ് ഒളിവിൽപ്പോയ പ്രതിയെ പുലർച്ചയോടെ പിടികൂടുകയായിരുന്നു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി പൊലീസിൽ പരാതി നൽകിയ വിവരമറിഞ്ഞതോടെ പ്രതി ഒളിവിൽ പോയിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് പുളിക്കീഴ് എസ്.എച്ച്.ഒ. ഇ.അജീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.