അടിമാലി: ഇടുക്കി അടിമാലിയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന വഴിക്ക് ഇരുമ്പുപാലം പതിനാലാംമൈൽ അമ്മാവൻ കുത്ത് വെള്ളച്ചാട്ടത്തിൽ അകപ്പെട്ട് കാണാതായ ചൂരക്കെട്ടൻകുടി കോളനിവാസി ഷീല (48) യുടെ മൃതദ്ദേഹം കണ്ടെടുത്തു.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ഷീലയും ഒപ്പം ഉണ്ടായിരുന്ന വൽസയും അപകടത്തിൽപ്പെട്ടത്.വെള്ളച്ചാട്ടത്തിന് കുറകെയുള്ള ചപ്പാത്തിലെ വെള്ളം ഒഴുകുന്ന ഭാഗം ചാടികടക്കുന്നതിനിടെ കാൽ തെറ്റി വെള്ളച്ചാട്ടത്തിൽ പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയവർ വത്സയെ രക്ഷപെടുത്തി.കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.വത്സ സുഖംപ്രാപിച്ചുവരുന്നു.

ഷീലയ്്ക്കായി അഗ്നിരക്ഷാ സേനയും, പൊലീസും, നാട്ടുകാരും ചേർന്ന് സംഭവത്തിന് പിന്നാലെ തിരച്ചിൽ ആരംഭിച്ചിരുന്നു.ഇന്നലെ രാത്രിയോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്.ഇന്ന് പുലർച്ചെ വീണ്ടും തിരിച്ചിൽ ആരംഭിച്ചിരുന്നു. താമസിയാതെ അപകട സ്ഥലത്തിന് സമീപത്തുനിന്നും മൃതദ്ദേഹം കണ്ടെടുക്കുകയായിരുന്നു.അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക മാറ്റി.അടിമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.