തിരുവനന്തപുരം: വനിതകൾക്ക് സിനിമാ മേഖലയിൽ തൊഴിൽ പരിശീലനത്തിന് അവസരവുമായി ചലച്ചിത്ര അക്കാദമി. സിനിമയുടെ സാങ്കേതികമേഖലയിൽ താത്പര്യമുള്ള വനിതകൾക്കാണ് ചലച്ചിത്ര അക്കാദമി പരിശീലനം നൽകാൻ ഒരുങ്ങുന്നത്. പ്രൊഡക്ഷൻ മാനേജ്‌മെന്റ്, ലൈറ്റിങ്, ആർട്ട് ആൻഡ് ഡിസൈൻ, കോസ്റ്റ്യൂം, മേക്കപ്പ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവിഷൻ, മാർക്കറ്റിങ് ആൻഡ് പബ്‌ളിസിറ്റി എന്നീ വിഭാഗങ്ങളിലാണ് പരിശീലനം.

അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ളവരെ ആദ്യം കരിയർ ഓറിയന്റേഷൻ ശില്പശാലയിൽ പങ്കെടുപ്പിക്കും. വിവരങ്ങളും നിയമാവലിയും www.keralafilm.com എന്ന വെബ്‌സൈറ്റിൽ. ചലച്ചിത്രരംഗം തൊഴിൽമേഖലയായി തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ മൊബൈലിൽ ചിത്രീകരിച്ച് 9778948372 എന്ന വാട്‌സാപ്പ് നമ്പരിൽ അയയ്ക്കണം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്, സൈനിക് സ്‌കൂൾ പോസ്റ്റ്, കഴക്കൂട്ടം, തിരുവനന്തപുരം 695585. അവസാന തീയതി ഒക്ടോബർ 20.