തിരുവനന്തപുരം: തടവുകാർക്ക് കോടതി ജാമ്യം അനുവദിച്ചാൽ അന്നുതന്നെ പുറത്തിറങ്ങാൻ സൗകര്യമൊരുങ്ങുന്നു. ഇതിനായി ക്രിമിനൽ നടപടിക്രമം പരിഷ്‌കരിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ജാമ്യം അനുവദിച്ചു വിധി പുറപ്പെടുവിച്ചാൽ അന്നു തന്നെ ജയിലിൽ ഉത്തരവിന്റെ പകർപ്പ് എത്തിക്കുകയും ജയിൽ അധികൃതർ അതു തടവുകാർക്കു കൈമാറുകയും വേണം.

സുപ്രീം കോടതി കഴിഞ്ഞ വർഷം ഏപ്രിലിൽ പുറപ്പെടുവിച്ച നിർദ്ദേശം കണക്കിലെടുത്താണു നടപടി. ഉത്തരവുകൾ കിട്ടാൻ വൈകുന്നതിനാൽ തടവുകാരുടെ മോചനം നീളുന്നത് ഒഴിവാക്കുന്നതിനാണ് ഈ ഭേദഗതി.