കൊച്ചി: ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്‌നിരക്ഷ സേനയുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിച്ചു.

അൻപത് വയസ് പ്രായം തോന്നുന്ന ആളാണ് മരിച്ചത്. പാന്റ്‌സും ഷർട്ടുമാണ് വേഷം. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.