തിരുവനന്തപുരം: കേരളീയത്തിൽ കുടുംബശ്രീക്ക് 1.37 കോടി രൂപയുടെ വിറ്റുവരവ്. ഫുഡ് കോർട്ട്, ഉൽപന്ന പ്രദർശന വിപണന സ്റ്റാളുകൾ എന്നിവയിലൂടെയാണ് ഈ വിറ്റുവരവ് വനിതാ സംരംഭകർ സ്വന്തമാക്കിയത്.

'മലയാളി അടുക്കള' എന്നു പേരിട്ട ഫുഡ് കോർട്ടിൽ നിന്നു മാത്രം 87.99 ലക്ഷം രൂപയും ഉൽപന്ന പ്രദർശന വിപണന മേളയിൽനിന്ന് 48.71 ലക്ഷവും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വിറ്റുവരവ്. അവസാന ദിവസമായ നവംബർ ഏഴിനാണ് ഫുഡ്‌കോർട്ടിൽ ഏറ്റവും കൂടുതൽ വിറ്റുവരവ്. 18.56 ലക്ഷം രൂപ.