കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്നംഗസംഘം പിടിയിൽ. ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.

മാരകലഹരി മരുന്നുകളായ എംഡിഎംഎ, ഹാഷിഷ് എന്നിവയുമായി സൗത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ മുറിയെടുത്ത് തങ്ങിയ പ്രതികളെ രഹസ്യവിവരത്തെ തുടർന്നാണ് പിടികൂടിയത്.