വയനാട്: താമരശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. വയനാട് സ്വദേശികളായ അഞ്ച് പേർ സഞ്ചരിച്ച ഇന്നോവ കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്.

മൂന്നുപേരെ പുറത്തെടുത്തു. രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. മുക്കത്ത് നിന്ന് അഗ്നിശമനസേന എത്തിയിട്ടുണ്ട്. പൊലീസും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നുണ്ട്.