കോട്ടയം: തെള്ളകം കാരിത്താസിന് സമീപം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. കോട്ടയം മണർകാട് സ്വദേശി ജെബി ലൂക്കോസ്, തൃക്കൊടിത്താനം സ്വദേശിനി അശ്വതി എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. 50 ഗ്രം എംഡിഎംഎയാണ് ഇരുവരിൽ നിന്നും പൊലീസ് കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറയുന്നു.