പൊൻകുന്നം: കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു. പുനലൂർ-പൊൻകുന്നം സംസ്ഥാനപാതയിൽ ചെറുവള്ളിയിലാണ് അപകടമുണ്ടായത്. ശബരിമലദർശനം കഴിഞ്ഞു മടങ്ങിവരവേ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. റോഡിൽനിന്ന് പറമ്പിലേക്കിറങ്ങിയ കാർ മറിയുകയായിരുന്നു.

പരിക്കേറ്റ ബെല്ലാരി ഹർപ്പന തോടൂർ കെഞ്ചപ്പ(23), ഉജ്ജൈൻ ആലപ്പ പരശുരാമൻ(37), ദാവൻഗരെ ഹർപ്പനഹള്ളി ഉച്ചങ്കിദുർഗ സ്വദേശി ബി. നവീൻ(25) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉജ്ജൈൻ സ്വദേശികളായ കിരൺ(28), രോഹിത്(24) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.