തിരുവനന്തപുരം: പേട്ട കല്ലുംമൂട് പഞ്ചമിദേവീക്ഷേത്രം ട്രസ്റ്റിന്റെ പഞ്ചമിദേവി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. 50000 രൂപയും വാഗ്‌ദേവതാശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുസ്‌കാരം. 13-ന് വൈകീട്ട് 7-ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎ. പഞ്ചമിദേവി പുരസ്‌കാരം നൽകുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് സി.കെ.സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് വി.ബാബു, സെക്രട്ടറി കെ.ശശിധരൻ, ജോയിന്റ് സെക്രട്ടറി ആർ.രാജീവ്, ഖജാൻജി ആർ.മുകുന്ദൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.