തിരുവനന്തപുരം: കേരള പുലയർ മഹാസഭ(കെ.പി.എം.എസ്.)യുടെ നവസംഗമം 14-ന് പാളയം അയ്യങ്കാളി ഹാളിൽ ചേരും. രാവിലെ 10.30-ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. കെ.പി.എം.എസ്. സംസ്ഥാന പാഞ്ചജന്യം സ്വയംസഹായസംഘം, ന്യൂസ് മീഡിയ, മാസിക, ചാരിറ്റബിൾ ട്രസ്റ്റ്, ആംബുലൻസ് സർവീസ് എന്നിവയുടെ പ്രവർത്തനോദ്ഘാടനവും സംഗമത്തിൽ നടത്തുമെന്ന് രക്ഷാധികാരി കെ.വിദ്യാധരൻ, ജനറൽ സെക്രട്ടറി ആലംകോട് സുരേന്ദ്രൻ, സെക്രട്ടറി സുരേഷ് ബാബു, അസിസ്റ്റന്റ് സെക്രട്ടറി സുനി ചന്ദ്രൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തൈയ്ക്കാട് കൃഷ്ണൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.