തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി വ്യവസായ മന്ത്രി പി.രാജീവ്. നിയമസഭ ബിൽ പാസാക്കി അയച്ചാൽ പിന്നെ ഗവർണർ വിശദീകരണം തേടേണ്ടതില്ലെന്നു മന്ത്രി പറഞ്ഞു. അഭിപ്രായ വ്യത്യാസം ഉണ്ടായാൽ നിയമനിർമ്മാണ സഭയിലേക്കു തിരിച്ചയയ്ക്കാമെന്നും ഇതാണു ഭരണഘടന പറയുന്നതെന്നും മന്ത്രി വിശദീകരിച്ചു.

യാത്രയുടെ തിരക്കിൽ ഭരണഘടന വായിക്കാൻ പോലും ഗവർണർമാർക്കു കഴിയുന്നില്ല. ഗവർണർ എന്നത് ആലങ്കാരിക പദവിമാത്രമാണെന്നു അംബേദ്കർ പറഞ്ഞിട്ടുണ്ടെന്നും രാജീവ് കൂട്ടിച്ചേർത്തു.