കൊച്ചി: നഗരത്തിൽ വാഹന പരിശോധന ശക്തമാക്കി പൊലീസ്. വിവിധ ഇടങ്ങളിലായി ശനിയാഴ്ച നടത്തിയ സ്‌പെഷ്യൽ കോമ്പിങ് ഓപ്പറേഷനിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 189 കേസുകളും അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 54 കേസുകളും രജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദറിന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് കർശന പരിശോധന സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്ന് കമ്മിഷണർ അറിയിച്ചു.